Top 10+ Deep Love quotes Malayalam (2022)

When two person is connected with each other by emotionally and they care each other in every situation. This connection is known as deep love.

Today I wrote a list of top 10+ Deep love quotes Malayalam for those people who want to know about deep love.

If you love to someone and want to express your love to him/her then you have to choose deep love quotes in Malayalam language and send it to that person.

Just copy your favorite Malayalam love quotes from the below list and sent it to your lovable person.

Deep Love quotes Malayalam

Deep Love Quotes Malayalam

കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം…!!

എനിക്കറിയാം ഞാൻ നിന്നിലൂടെ നിന്നെ പ്രണയിക്കുകയാണെന്ന്,
അവസാനം എൻ്റെ സ്വപ്നങ്ങളേക്കാൾ മികച്ചതാവുകയാണെൻ്റെ യാഥാർത്ഥ്യം.

എത്രയൊക്കെ അടി കൂടി പിണങ്ങിയാലും ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും മിണ്ടുന്ന ചിലരുണ്ട്… ഈഗോയേക്കാൾ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ… അത്രമേൽ നമ്മളെ ഇഷ്ടപ്പെടുന്നവർ…

മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട്…

ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്
അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.
അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ്
നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്

എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം… ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം..?

എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന വാക്കിന്റെ ബാക്കി കേൾക്കാൻ നെഞ്ഞിടിച്ചത്ര അടിയൊന്നും ഇവിടെ ഒരു ബെല്ലും അടിച്ചിട്ടില്ല.

 ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും…

ഒരു വ്യക്തിയോടുള്ള യഥാർത്ഥ സ്നേഹം നിങ്ങളുടെ എല്ലാ കോപത്തെയും ഇല്ലാതാക്കും

 ഒരുപാട് പേരൊന്നും വേണമെന്നില്ല… നമ്മളില്ലാതെ പറ്റില്ലെന്ന് പറയുന്ന ആരെങ്കിലും ഒരാൾ.. ജീവിതം കളറാണ്…!

പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം…

സ്നേഹത്തിന്റെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ പണത്തിന്റെ മൂല്യം വളരെ കുറവാണ്.

സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞും സ്നേഹിച്ച്, ഒടുവിൽ ആരും കാണാതെ പോയ ചില മനസുകളുണ്ട്..

Read Also- Meaningful Bandhangal Malayalam quotes

True Heart Touching love quotes in Malayalam

നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…

ജീവിതത്തെയും നിങ്ങളെയും മനസിലാക്കാൻ സ്നേഹം വളരെയധികം സഹായിക്കുന്നു.

പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് മധുരം കൂടും…! പിണക്കമില്ലാതെ എന്ത് സ്നേഹം…!

ചില ഇഷ്ട്ടങ്ങളുണ്ട്, ഇഷ്ട്ടപെടരുതെന്ന് അറിയാമായിരുന്നിട്ടും ഇഷ്ടപ്പെട്ട് പോയത്…

നിങ്ങൾക്ക് സ്നേഹം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും നിങ്ങൾ അത് അർഹിക്കുന്നുവെങ്കിൽ ജീവിതം തന്നെ നിങ്ങളെ സ്നേഹിക്കും, അത് കാത്തിരിക്കേണ്ടതാണ്

ചില പാട്ടുകളും, ചില സ്ഥലങ്ങളും, ചില സിനിമകളും, ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത് അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കതയുള്ളത് കൊണ്ടാണ്…!

 ആയിരം മുറിവുകൾ ഒരുപക്ഷെ വേദനിപ്പിക്കില്ല എന്നാൽ പ്രിയപ്പെട്ടവരുടെ ഒരു മൗനം അതുമതി ഒരു ജന്മം മുഴുവൻ വേദനിക്കുവാൻ…

സ്നേഹത്തിന് നിങ്ങളെ വേദനിപ്പിക്കാം, തകർക്കാം, നശിപ്പിക്കാം, പക്ഷേ ഏറ്റവും പ്രധാനമായി അത് നിങ്ങളെ പഠിപ്പിക്കും.

നിന്നെ പിരിഞ്ഞ് ഇരിക്കുന്നതിനുള്ള വിഷമമല്ല, നീ എന്നെ ഓർക്കുന്നുണ്ടോന്ന് ഉള്ള ടെൻഷനാണ്

എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ…

എന്നും കൂടെ ഉണ്ടാവുമെന്ന് വാക്ക് നൽകി ഉപേക്ഷിച്ചു പോയവരെ അല്ല… ഒരു വാക്കും നൽകാതെ ഒരു നിബന്ധനകളും വെക്കാതെ കൂടെ നിൽക്കുന്നവരെയാണ് ചേർത്ത് നിർത്തേണ്ടത്..!

ആരെയെങ്കിലും യഥാർത്ഥത്തിൽ സ്നേഹിക്കാൻ സമയവും അനുകമ്പയും വിവേകവും ആവശ്യമാണ്.

നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം… എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം… ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം…

വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു…

നിങ്ങൾ മുമ്പ് തകർന്നിട്ടുണ്ടെങ്കിൽ അടുത്ത തവണ നന്നായി സ്നേഹിക്കാൻ പഠിക്കും.

Read Also- Wedding Anniversary wishes in Malayalam

Romantic love quotes in Malayalam

എത്രയൊക്കെ മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം…

സ്വന്തമാണ് എന്നറിയാം എങ്കിലും ‘എന്റെയല്ലേ എന്ന് ചോദിക്കുമ്പോൾ’… ‘നിന്റെ മാത്രമാണ്’ എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ്…!

ആളുകളോട് അവരുടെ തെറ്റിന് ക്ഷമിക്കുക എന്നതാണ് യഥാർത്ഥത്തിൽ സ്നേഹം.”

ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട്, എങ്കിലും സ്നേഹിച്ച് പോയി. ഒത്തിരി…ഒത്തിരി…സ്നേഹിക്കാമിനിയും.. കണ്ണടയുന്ന നാൾ വരെയും…

മേഘമായി അലയാൻ പോവുകയാണ് ഒറ്റയ്ക്ക്, വഴിക്കെങ്ങാൻ നിന്നെ കണ്ടു പോയാൽ പെയ്തു പോയേക്കും…

 ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു…

10 മിനിറ്റ് അടുപ്പിച്ചു വർത്തമാനം പറഞ്ഞാൽ അടി ആവുമെങ്കിലും, പിരിയില്ല എന്ന് ഉറപ്പുള്ള ഒരാൾ എല്ലാവർക്കുമുണ്ടാകും…!

വിട്ടുവീഴ്ച സ്നേഹത്തിന്റെ ഭാഗമായതിനാൽ നിങ്ങൾ എല്ലായ്പ്പോഴും പ്രണയം നേടുന്നത് പ്രധാനമല്ലേ?

ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…

എല്ലാ സങ്കടങ്ങളും ഒന്നുമില്ലെന്ന് പറഞ്ഞുള്ള ഒരു ചേർത്തുപിടിക്കലിൽ അലിയിച്ചില്ലാണ്ടാക്കാൻ സാധിക്കുന്നവരെയല്ലേ പ്രിയപ്പെട്ടവർ എന്ന് വിളിക്കേണ്ടത്…

എന്റെ പ്രണയം നിന്റെ അത്മാവിനോടാണ്.. വലിച്ചഴിച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടി യോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിച്ചറുകയായിരുന്നു…

നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാതെ ഒരു ചമയമില്ല, എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്, അതാണെന്റെ ആനന്ദം..

സത്യം നേരിട്ട് കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ചു ജീവിച്ചിട്ടുണ്ട് പലപ്പോഴും…

സ്നേഹം പാഴായെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ ഒരിക്കലും ഒരാളെ യഥാർത്ഥത്തിൽ സ്നേഹിച്ചിട്ടില്ല എന്നാണ്.

Read Also- Malayalam Quotes about life

Best Malayalam love Quotes

കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്… കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!

വിട്ടു കൊടുക്കലാണ് പ്രണയമെന്ന്‌ ആരോ പൊള്ളുപറഞ്ഞതാ, ശെരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം…!

പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല..!!

അതിവേഗം വളരുന്ന ഈ ലോകത്ത്, സ്നേഹം യഥാർത്ഥത്തിൽ എന്താണെന്ന് ആളുകൾ മറക്കാൻ തുടങ്ങി.”

 ഞാൻ നിന്നെ സ്നേഹിച്ചപോലെ നീയെന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്തു കരയിലായിരുന്നു..

എന്റെ ജീവിതം തുടങ്ങിയത് നിനക്കൊപ്പമല്ല പക്ഷെ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും.. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ….

നിങ്ങൾക്ക് ആളുകളോട് സ്നേഹത്തോടെ പെരുമാറാൻ കഴിയുന്നില്ലെങ്കിൽ, അവർ നിങ്ങളെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്.”

വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം…

നമ്മൾക്ക് ഇഷ്ട്ടപ്പെട്ട, നമ്മളെ കേട്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ, കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറയുമ്പോൾ പോലും വലിയ കഥകളായി മാറും…

എത്ര വട്ടം ഇറങ്ങിപ്പോയാലും തിരിച്ചു നിന്നിലേക്ക് തന്നെ കയറി വന്നുപോകുന്ന അദൃശ്യ ശക്തിയാണോ പ്രണയം..?

ഒരു വ്യക്തിയോടുള്ള യഥാർത്ഥ സ്നേഹം നിങ്ങളുടെ എല്ലാ കോപത്തെയും ഇല്ലാതാക്കും.”

 മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി…

ഒറ്റക്കാക്കില്ലെന്നു നൂറു വട്ടം കാതിൽ പറഞ്ഞത് നീ… ഒടുവിൽ ഒറ്റക്കാക്കി അകന്നതും നീ… സ്നേഹിക്കാൻ പഠിപ്പിച്ചതു നീ… സ്നേഹം കാണാതെ പോയതും നീ… മറന്നാൽ മാറണമെന്നു ചൊല്ലിയത് നീ… മരിക്കും മുന്നേ മറന്നതും നീ…

 സ്നേഹം ഒരിക്കലും തളരുന്നില്ല..തളരുന്നത് സ്നേഹിക്കുന്നവരാണ്.. തിരിച്ചുകിട്ടാത്ത സ്നേഹത്തിന് മുൻപിൽ..

ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തീരത്തെ മണല്തരികളെയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും…

എനിക്ക് സ്നേഹിക്കുവാനും ദുഃഖങ്ങൾ പങ്കിടാനും നീ മാത്രാമേ ഉണ്ടായിരുന്നുള്ളു എന്നത് നിനക്ക് മനസ്സിലായിട്ടും എന്തിനു വേണ്ടി നീ എന്നിൽ നിന്നും അകന്നു..

Leave a Comment